കേരളത്തിൽ തുടർഭരണം ഉറപ്പെന്നു എ.ബി.പി സീ വോട്ടർ സർവേ: പിണറായി സർക്കാരിന്റെ സീറ്റ് നില തൊണ്ണൂറ് കടക്കും; ബി.ജെ.പി രണ്ടു സീറ്റ് വരെ നേടും

കേരളത്തിൽ തുടർഭരണം ഉറപ്പെന്നു എ.ബി.പി സീ വോട്ടർ സർവേ: പിണറായി സർക്കാരിന്റെ സീറ്റ് നില തൊണ്ണൂറ് കടക്കും; ബി.ജെ.പി രണ്ടു സീറ്റ് വരെ നേടും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച ഉറപ്പാക്കി എബിപി സീ വോട്ടർ സർവേ. കഴിഞ്ഞ രണ്ടു സർവേ ഫലങ്ങളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന് 90 സീറ്റിന് മുകളിൽ ലീഡാണ് ഇക്കുറി പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്ത് തുടർഭരണം പറയുന്ന സർവേയിൽ ബി.ജെ.പിയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നുമില്ല.

83 മുതൽ 91 സീറ്റുകൾ വരെ നേടി എൽ.ഡി.എഫ് ഭരണത്തിൽ എത്തുമെന്നാണ് സീ വോട്ടർ സർവേ ഫലം പറയുന്നത്. യു.ഡി.എഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ൽ ലഭിച്ച സീറ്റുകളേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് സർവേ ഫലത്തിൽ പറയുന്നത്. മറ്റുള്ളവർ രണ്ട് സീറ്റുകൾ വരെയുമാണ് പ്രവചനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എ.ബി.പി സീ വോട്ടർ സർവേ നടത്തിയത്. അസമിൽ ബി.ജെ.പി ഭരണം തുടരുമെന്നാണ് സീ വോട്ടർ പ്രവചനം.

തമിഴ്നാട്ടിൽ ഡി.എം.കെ കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതൽ 162 സീറ്റുകൾ വരെ ലഭിക്കും. എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന് 58-66 സീറ്റുകൾ വരെയാണ് ലഭിക്കുകയെന്നും സർവേ ഫലം പറയുന്നു. പുതുച്ചേരിയിൽ ബി.ജെ.പി അധികാരത്തിലെത്തുമാണ് പ്രവചനം.