തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; ഇന്നും നാളെയുമായി ആറിടത്ത് പൊതുയോഗങ്ങള്‍
പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് എത്തും.
ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11 മണിയ്ക്ക് മേപ്പറമ്പിലാണ് ഇന്നത്തെ ആദ്യ പൊതു സമ്മേളനം. വൈകിട്ട് 5 ന് മാത്തൂർ, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.
നാളെ കണ്ണാടി, ഒലവക്കോട് , സുല്‍ത്താൻപേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികള്‍. ഇതിനിടെ ഇരട്ട വോട്ട് ആരോപണത്തില്‍ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ബിഎല്‍ഓമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. 2700 വോട്ടുകള്‍ ഇത്തരത്തില്‍ ചേർത്തിട്ടുണ്ട് എന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലത്തില്‍ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. ഇടതു സ്ഥാനാർഥി പി സരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേർത്തതെന്ന് ആരോപണം പ്രതിപക്ഷ നേതാവും ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഇന്ന് യുഡിഎഫ് ക്യാമ്പ് പുറത്തുവിടും.