‘നമ്മൾ തിരിച്ചു പിടിച്ച ഓണം , കാണം വിറ്റും ഓണം ഉണ്ണണം ‘ :സപ്ലൈകോയുടെ വിലവിവര പട്ടികയുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖിക
തിരുവനനന്തപുരം: കഴിഞ്ഞ വർഷത്തെ പ്രളയം കേരളത്തിലാകെ ദുരിതം വിതച്ചപ്പോൾ മലയാളികളെല്ലാവരും ദുരിതമനുഭവിക്കുന്നവർക്കായി തങ്ങളുടെ ഓണാഘോഷം മാറ്റി വച്ചിരുന്നു. എന്നാൽ ഇത്തവണ വളരെ ചെലവു ചുരുക്കി കൊണ്ട് ഓണാഘോഷം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിവവിവര പട്ടിക മുഖ്യമന്ത്രി പുറത്തുവിട്ടു. നമ്മൾ തിരിച്ചു പിടിച്ച ഓണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിനോടൊപ്പമാണ് അദ്ദേഹം സപ്ലൈകോ വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാണം വിറ്റും ഓണം ഉണ്ണണം, മലയാളികളുടെ ഓണ സങ്കല്പം ഇങ്ങനെയാണ്. ഒരു പ്രളയത്തിൽ നിന്നുള്ള തിരിച്ചുവരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക ഓണച്ചന്തകൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകൾക്കൊപ്പം പ്രത്യേക ഓണം മാർക്കറ്റുകളും സ്‌പെഷ്യൽ മിനി ഫെയറുകളും സിവിൽ സപ്ലൈസ് കോർപ്പറേഷൻ സബ്‌സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ഈ ഓണചന്തകളിൽ ലഭ്യമാണെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കൽപ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങൾ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. ഒരു പ്രളയത്തിൽ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം.
വിപണിയിൽ ഫലപ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാൻ അവസരമൊരുക്കുകയാണ് സർക്കാർ ഇത്തവണയും ചെയ്യുന്നത്. ഇതിനായി പ്രത്യേക ഓണചന്തകൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ സജജമാക്കിയിട്ടുണ്ട്. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകൾക്കൊപ്പം പ്രത്യേക ഓണം മാർക്കറ്റുകളും സ്‌പെഷ്യൽ മിനി ഫെയറുകളും സിവിൽ സപ്ലൈസ് കോർപ്പറേഷൻ സബ്‌സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ഈ ഓണചന്തകളിൽ ലഭ്യമാണ്. സപ്ലൈക്കോ മാർക്കറ്റിൽ പ്രധാന നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന വാഗ്ദാനം സർക്കാർ കഴിഞ്ഞ മൂന്നു വർഷമായി പാലിക്കുന്നുണ്ട്. ചില സാധനങ്ങളുടെ വില കുറക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങൾക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.