play-sharp-fill
മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്.

പന്ത്രണ്ടരക്ക് മസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

സജി ചെറിയാൻ വിവാദ പരാമര്‍ശം തിരുത്തിയതിനാല്‍ കെസിബിസി പ്രതിനിധികള്‍ പങ്കെടുക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നില്‍ പങ്കെടുക്കാൻ സാധ്യതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവര്‍ഷത്തെ വിരുന്നിന്റെ ചെലവ്.