
കൊച്ചി: തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍.
പെരുമ്പാവൂർ മുടിക്കല്‍ എല്ലുംവിളയില്‍ വീട്ടില്‍ സിദ്ദിഖിനെ(39)യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 21നായിരുന്നു സംഭവം. മുടിക്കല്‍ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീ വെച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ സ്ഥാപനത്തേക്കാള്‍ ലാഭത്തില്‍ പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നു എന്ന വിരോധത്താലാണ് തീവെച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ ഇരുചക്രവാഹനം കേടാണെന്ന് കളവ് പറഞ്ഞ് അയല്‍വാസിയില്‍ നിന്നും തത്ക്കാലത്തേക്ക് വാങ്ങിയ ബൈക്കുമായിട്ടാണ് കമ്പനി കത്തിക്കാൻ പോയത്.
ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.







