
ജീവിയ്‌പൂർ: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.
രാജസ്ഥാനിലെ ജാംവാരാംഗഢില്‍ നിന്നുള്ള ബിജെപി പ്രവർത്തകൻ ദിനേശ് ബിവാള്‍, സഹോദരൻ മാംഗിലാല്‍ ബിവാള്‍ എന്നിവരെ സിബിഐ കസ്റ്റഡിയിലെടുത്തു.
ഭരണകക്ഷി പ്രവർത്തകർക്ക് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയർന്നതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
രാജസ്ഥാൻ പൊലീസിൻ്റെ സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) കസ്റ്റഡിയിലെടുത്ത സഹോദരങ്ങളെ പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ നിലവില്‍ അതീവ രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്. ചോർന്ന ചോദ്യപേപ്പർ ലഭിക്കുന്നതിനായി ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയതായാണ് അന്വേഷണ ഏജൻസികള്‍ വ്യക്തമാക്കുന്നത്.
ഡെറാഡൂണില്‍ നിന്ന് പിടിയിലായ സിക്കാർ സ്വദേശിയും കണ്‍സള്‍ട്ടൻസി ഉടമയുമായ രാകേഷ് മന്ദ്‌വാരിയ വഴിയാണ് ഇവർക്ക് ചോദ്യപേപ്പർ ലഭിച്ചതെന്നാണ് കരുതുന്നത്.







