മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ: കുമ്പളങ്ങി സ്വദേശി വിമുക്തഭടൻ തോമസ് ( 6 7 ) ആണ് പിടിയിലായത്.
കുമ്പളങ്ങി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കെതിരെ ലൈംഗികതിക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്തു. കുമ്പളങ്ങി സ്വദേശിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന വിമുക്ത ഭടൻ കുമ്പളങ്ങി പഴങ്ങാട് കോച്ചേരി വീട്ടിൽ അന്തപ്പന്റെ മകൻ തോമസിനെയാണ്(67) അറസ്റ്റ് ചെയ്തത്.
കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ ആർ മനോജിനു ലഭിച്ച രഹസ്യ വിവരത്തിൻറ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടാനായത്.
പള്ളൂരത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജു ജോസഫിൻറെ നിർദ്ദേശ പ്രകാരം കുമ്പളങ്ങി പോലീസ് സബ് ഇൻസ്പെക്ടർ സുനീർ പി എം, സബ് ഇൻസ്പെകടർ ജയദേവൻ എ ആർ, സീനിയർ സിവിൽ പോലീസ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസറന്മാരായ വിനു, രാജേഷ്. എന്നിവരങ്ങിയ പോലീസ് സംഘമാണ് എരമല്ലൂരിനു സമീപം കൊച്ചുവെളിക്കവലിയിലുള്ള സ്വകാര്യ ലോഡ്‌ജിൽ നിന്നും പ്രതിയെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.