play-sharp-fill
നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു

നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുറ്റിയാണിക്കാടില്‍ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു.


കുറ്റിയാണിക്കാട് സ്വദേശി അജയന്‍ (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റശേഖരമംഗലം ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്ന ഇറച്ചിക്കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടായിരുന്നു അപകടം.
കുറ്റിയാണിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്‌ നടക്കുന്ന അന്നദാനത്തിന് സദ്യ വട്ടങ്ങള്‍ ഒരുക്കിയ ശേഷം അജയന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആയിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ അജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രണ്ടുമാസം മുൻപും ഇവിടെ സമാനമായ അപകടം ഉണ്ടായിരുന്നു.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാവിലെയുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കാല്‍നട യാത്രികന്‍ കൊല്ലപ്പെടുന്നത്. ആര്യന്‍കോട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികൾ സ്വീകരിച്ചു.