കൂടെ താമസിച്ചിരുന്ന സ്ത്രീ സുഹൃത്തിന്റെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ മകനും ബന്ധുക്കള്‍ക്കും അയച്ചു; യുവാവ് പൊലീസ് പിടിയിൽ

കൂടെ താമസിച്ചിരുന്ന സ്ത്രീ സുഹൃത്തിന്റെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ മകനും ബന്ധുക്കള്‍ക്കും അയച്ചു; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

മുളന്തുരുത്തി: കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ.

തിരുവല്ല ഇരവിപേരൂര്‍ വള്ളംകുളം ജേക്കബ് ഭവനില്‍ അജയ് ജോസഫിനെയാണ് (37) മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷമായി യുവാവിനൊപ്പം താമസിക്കുന്ന സ്ത്രീ സുഹൃത്ത് കുറച്ചുനാളുകളായി ഇയാളോട് അകന്നതായി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെത്തുടര്‍ന്ന് പ്രതികാരത്തിനായി സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മകനും അയയ്ക്കുകയായിരുന്നു. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ലഭിച്ചതോടെ മകന്‍ മുളന്തുരുത്തി പൊലീസില്‍ പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.