play-sharp-fill
കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം തുടങ്ങി: ട്രേഡ് ഫെയർ ഉദ്ഘാടനം ജോമി മാത്യു നിർവഹിച്ചു: 3 ദിവസത്തെ സമ്മേളനം ഇന്നു സമാപിക്കും

കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം തുടങ്ങി: ട്രേഡ് ഫെയർ ഉദ്ഘാടനം ജോമി മാത്യു നിർവഹിച്ചു: 3 ദിവസത്തെ സമ്മേളനം ഇന്നു സമാപിക്കും

കോട്ടയം: ഫോട്ടോഗ്രാഫി മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന പുതിയ ടെക്നോളജി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കഴിഞ്ഞിട്ടുണ്ടന്ന് കോട്ടയം ജാക്സ് ഹോൾസെയിൽ സൂപ്പർമാർക്കറ്റ് എംഡി ജോമി മാത്യു പറഞ്ഞു. അസോസിയേഷൻ നാല്പതാമത്തെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡണ്ട് ബിനോയ് കള്ളാട്ടുകുഴി, ജയ്സൺ ഞൊങ്ങിണിയിൽ, ഉണ്ണി കൂവോട് തുടങ്ങിയവർ പ്രസംഗിച്ചു. ട്രേഡ് ഫെയർ ചെയർമാൻ ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.

ഇന്നു (ബുധനാഴ്‌ച )രാവിലെ പ്രതിനിധി സമ്മേളനം (ജിനേഷ് ഗോപി നഗർ) ആരംഭിച്ചു.സംസ്‌ഥാന പ്രസിഡൻ്റ് എ.സി. ജോൺസൺ അധ്യക്ഷത വഹിച്ചു.. സംസ്‌ഥാന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിആർഒ മസൂദ് മംഗലം അനുശോചനവും സംസ്‌ഥാന വൈസ് പ്രസിഡൻ്റ് ജനീഷ് പാമ്പൂർ സ്വാഗതവും പറഞ്ഞു.. 40-ാം പ്രതിനിധി സമ്മേളനം പാലാ എംഎൽഎ മാണി സി.കാപ്പൻ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സംസ്‌ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴിയും വരവ് ചിലവ് കണക്ക് സംസ്‌ഥാന ട്രഷറർ ഉണ്ണി കുവോടും വെൽഫെയർ ഫണ്ട് കണക്ക് വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ സുരേന്ദ്രൻ വള്ളിക്കാവും, സാന്ത്വനം പദ്ധതി കണക്ക് ജനറൽ കൺവീനർ . എൻ. കെ ജോഷിയും അവതരിപ്പിച്ചു.

തുടർന്ന് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കും. സംസ്‌ഥാന സെക്രട്ടറി ജയ്‌സൺ ഞൊങ്ങിണിയിൽ കൃതജ്ഞത രേഖപ്പെടുത്തുന്നതോടുകൂടി 40-ാം സംസ്‌ഥാന സമ്മേളനത്തിന് സമാപനമാകും.