play-sharp-fill
കുട്ടികൾക്കുള്ള ഫോട്ടോഗ്രാഫി പഠനക്യാമ്പ്  ആരംഭിച്ചു

കുട്ടികൾക്കുള്ള ഫോട്ടോഗ്രാഫി പഠനക്യാമ്പ് ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ, ഫോട്ടോ വൈഡ് ക്യാമറ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ ഫോട്ടോഗ്രാഫി പഠനക്യാമ്പ് ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ ആരംഭിച്ചു.


തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ ഏബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, അനിൽ കണിയാമല, ബിനോയ് വേളൂർ, വിജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോഗ്രാഫി ക്ലാസുകൾക്ക് പുറമേ കുട്ടികളുടെ സിനിമാപ്രദർശനവും നടന്നു. ക്യാമ്പ് ഇന്ന് സമാപിക്കും.