play-sharp-fill
ഫോനി ചുഴലിക്കാറ്റ് ഒഡീഷയിൽ ആഞ്ഞടിക്കുന്നു; വീടുകൾ തകർന്നു ; മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു.

ഫോനി ചുഴലിക്കാറ്റ് ഒഡീഷയിൽ ആഞ്ഞടിക്കുന്നു; വീടുകൾ തകർന്നു ; മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു.

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ ഒരാൾ മരിച്ചു. മരം ദേഹത്ത് വീണാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂർണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇപ്പോൾ പൂർണ്ണമായും ഒഡീഷയിലാണ് ചുഴലിക്കാറ്റ് ഉള്ളത്. ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷ തീരത്ത് വെള്ളപ്പൊക്കം ഉണ്ടായി. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു.
240 കിമീ വേ?ഗതയിൽ ഫോനി ഒഡീഷൻ തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കൻ തീരം. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫോനി ബാധിച്ചത്. കാറ്റ് തീരം വിട്ടതിനെ തുടർന്ന് ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടുണ്ട്.പശ്ചിമബംഗാൾ ഭാഗത്തേക്കാണ് ഫോനി ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് കൂടി അതിശക്തമായി തുടരും എന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം.