play-sharp-fill
പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ എസ്എസ്എല്‍സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ; അധ്യാപികമാരുടെ ഫോണ്‍ പിടിച്ചെടുത്ത് സ്‌ക്വാഡ് ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ എസ്എസ്എല്‍സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ; അധ്യാപികമാരുടെ ഫോണ്‍ പിടിച്ചെടുത്ത് സ്‌ക്വാഡ് ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആലപ്പുഴയില്‍ രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ ഇത് പാലിക്കാന്‍ അപൂര്‍വം ചിലര്‍ മടി കാണിക്കുന്നതായി മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ നെടുമുടി എന്‍എസ്എസ്എച്ച്എസിലെ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരില്‍ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഫോണുകള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.