ഈ ചതി ആംബുലൻസിനോട് വേണമായിരുന്നോ? 500 കൊടുത്തപ്പോൾ 214 രൂപയ്ക്ക് ഇന്ധനം നൽകി തട്ടിപ്പ്: പരിക്കേറ്റയാളുമായി ആശുപത്രിയിലേക്കു പാഞ്ഞ ആംബുലൻസ് വഴിയിൽ നിന്നു: നാട്ടുകാർ സംഘടിച്ചു: പമ്പ് അടച്ചു പൂട്ടിച്ചു: പറ്റിക്കൽ പമ്പുകാർ പണി തരും: ഡ്രൈവർമാർ ജാഗ്രതൈ
വിഴിഞ്ഞം: പെട്രോൾ പമ്പുകാരുടെ തട്ടിപ്പിനിരയായ ആംബുലൻസ് വഴിയിൽ കുടുങ്ങി. പരിക്കേറ്റയാളുമായി ആശുപത്രിയിലേക്കു പോയ ആബുലൻസിനോട് വേണമായിരുന്നോ ഈ ക്രൂരതയെന്ന് നാട്ടുകാർ.
അപകടത്തില്‍ പരിക്കേറ്റയാളുമായി പമ്പിലെത്തി ഇന്ധനം നിറച്ച് പുറപ്പെട്ട ആംബുലൻസ് ആണ് വഴിയില്‍ കുടുങ്ങിയത്.
പമ്പില്‍ നല്കിയ 500 രൂപയ്ക്കുള്ള ഇന്ധനം നല്‍കിയില്ലെന്നും കണ്ടെത്തി. ഇതേത്തുടർന്ന് ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തെ തുടർന്ന് ഡ്രൈവറും നാട്ടുകാരുമെത്തി പമ്പ് ഉപരോധിച്ചു. വിവരമറിഞ്ഞ് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ഫ്ളൈയിങ് സ്ക്വാഡെത്തി പമ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഴിഞ്ഞം- ബാലരാമപുരം റൂട്ടില്‍ മുക്കോലയില്‍ പ്രവർത്തിക്കുന്ന ഐ.ഒ.സി.യുടെ പമ്പില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബൈപ്പാസ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റയാളെ കയറ്റിയെത്തിയ ആംബുലൻസ് ഡ്രൈവർ പമ്പിലെത്തി 500 രൂപയ്ക്ക് ഇന്ധനം നിറച്ചു. തുടർന്ന് നഗരത്തിലെ ആശുപത്രിയിലേക്കു പോകവേ ഈഞ്ചയ്ക്കല്‍ ഭാഗത്തുവെച്ച് ആംബുലൻസ് നിന്നു. ഇതേത്തുടർന്ന് മറ്റൊരു ആംബുലൻസില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് പമ്പില്‍നിന്നു നല്കിയ ബില്ല് പരിശോധിച്ചപ്പോഴായിരുന്നു 2.14 രൂപയ്ക്കുള്ള 0.02 ലിറ്റർ ഇന്ധനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കിയത്. തുടർന്ന് നാട്ടുകാരുമായി പമ്പിലെത്തി ചോദ്യംചെയ്തുവെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നല്‍കിയില്ല.
ഇതേത്തുടർന്ന് നാട്ടുകാർ പമ്പില്‍ ഉപരോധം നടത്തി. സംഭവത്തെത്തുടർന്ന് വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. പോലീസ് അറിയിച്ചതനുസരിച്ച് എത്തിയ ലീഗല്‍ മെട്രോളജി വിഭാഗം ഫ്ളൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി കണ്ട്രോളർ പി.എസ്.പ്രദീപ് നടത്തിയ
പരിശോധനയില്‍ ഇന്ധനവിതരണത്തില്‍ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. ഡ്രൈവർക്ക് നല്കിയ ബില്ലും പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേത്തുടർന്ന് പമ്പിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്കി.
പമ്പിന്റെ പരിധിയില്‍പ്പെട്ട സെയില്‍സ് ഓഫീസർ പരിശോധന നടത്തി നല്കുന്ന റിപ്പോർട്ട് അനുസരിച്ചുമാത്രമേ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നല്‍കുകയുള്ളൂയെന്ന് ഡെപ്യൂട്ടി കണ്ട്രോളർ പറഞ്ഞു. ഇൻസ്പെക്ടർ പി.പ്രിയ, ഇൻസ്പെക്ടിങ് അസിസ്റ്റന്റ് എം.നഹാസ് എന്നിവരാണ് പരിശോധന നടത്തിയത്.