play-sharp-fill
പമ്പുകൾക്ക് എൻ.ഒ.സി തരപ്പെടുത്തുന്നത് മാഫിയാസംഘം; പത്തുവർഷത്തിനിടെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾക്ക് നൽകിയിട്ടുള്ള മുഴുവൻ എതിർപ്പില്ലാ രേഖകളിലും പരാതികളിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പെട്രോൾ പമ്പ് ഉടമകൾ

പമ്പുകൾക്ക് എൻ.ഒ.സി തരപ്പെടുത്തുന്നത് മാഫിയാസംഘം; പത്തുവർഷത്തിനിടെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾക്ക് നൽകിയിട്ടുള്ള മുഴുവൻ എതിർപ്പില്ലാ രേഖകളിലും പരാതികളിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പെട്രോൾ പമ്പ് ഉടമകൾ

കോട്ടയം: പത്തുവർഷത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍ പമ്ബുകള്‍ക്ക് നല്‍കിയിട്ടുള്ള മുഴുവൻ എതിർപ്പില്ലാ രേഖകളിലും, ഇതുസംബന്ധിച്ച പരാതികളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പെട്രോള്‍പമ്ബ് ഉടമകളുടെ സംഘടനയായ എ.കെ.എഫ്.പി.ടി.

ഭാരവാഹികള്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചട്ടങ്ങള്‍ ലംഘിച്ച്‌ പമ്ബുകള്‍ക്ക് എൻ.ഒ.സി. നല്‍കുന്നതില്‍ പെട്രോളിയം മാർക്കറ്റിങ് കമ്ബനികള്‍ക്ക് വലിയ പങ്കുണ്ട്. പുതിയപമ്ബുകള്‍ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലൊക്കേഷനുകള്‍ കണ്ടെത്തി കമ്ബനികളില്‍നിന്നുള്ള അനുമതിപത്രവും എതിർപ്പില്ലാരേഖയും തരപ്പെടുത്തിക്കൊടുക്കുന്ന മാഫിയസംഘം പ്രവർത്തിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പമ്ബുകളും അനുമതിപത്രങ്ങളും ഇപ്പോഴും ഇവരുടെ കൈവശമുണ്ട്. ഇതേപ്പറ്റി സർക്കാരും കമ്ബനി വിജിലൻസ് വിഭാഗവും അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

എ.കെ.എഫ്.പി.ടി. പ്രസിഡന്റ് ടോമി തോമസ്, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ, സംസ്ഥാന സെക്രട്ടറി സുനില്‍ എബ്രഹാം, ജനറല്‍സെക്രട്ടറി വൈ. അഷ്റഫ്, കോട്ടയം ജില്ലാപ്രസിഡന്റ് പി.സി. മാത്യു, ജൂബി അലക്സ് എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.