രാജ്യത്ത് അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില കുറഞ്ഞു; പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്
ന്യൂഡല്‍ഹി: അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്.
സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവ് രേഖപ്പെടുത്തി. കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.
ഒരു ലിറ്റര്‍ ഡീസലിന്റെ വില 94.25 രൂപയായാണ് കുറഞ്ഞത്.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലും കുറവ് വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് മാസത്തിലേറെയായി വില നിരക്കില്‍ മാറ്റമില്ലാതെ പിടിച്ച് നിന്നതിന് ശേഷമാണ് ഇന്ധനവിലയില്‍ നേരിയ ഇടിവുണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ ഏഴിനായിരുന്നു അവസാനമായി ഇന്ധന വില കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയും കുറച്ചുകാലമായി സ്ഥിരത നിലനിര്‍ത്തുകയും ചെയ്തതിനാല്‍ ഇന്ധനവില കുറയും എന്ന് പ്രതീക്ഷിച്ചിരുന്നു.
കുറച്ചുകാലമായി ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറില്‍ താഴെയാണ്. ഈ വര്‍ഷം ആദ്യം, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 139 ഡോളറില്‍ വരെ എത്തിയിരുന്നു. 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. അതേസമയം വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വലിയ മാറ്റത്തിന് സാധ്യത ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്