play-sharp-fill
തിരുവനന്തപുരം കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബേറ്; ആക്രമണത്തിന് പിന്നിൽ പൂർവ്വ വിദ്യാർത്ഥിയെന്ന് പൊലീസ്

തിരുവനന്തപുരം കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബേറ്; ആക്രമണത്തിന് പിന്നിൽ പൂർവ്വ വിദ്യാർത്ഥിയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർഥികൾക്കു നേരം പെട്രോൾ ബോബെറിഞ്ഞു. കാട്ടാക്കട കുറ്റിച്ചലിലെ സ്‌കൂളിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്.


ഈ സ്‌കൂളിലെ പൂർവ വിദ്യാർഥി തന്നെയാണ് വിദ്യാർഥികൾക്ക് നേരം പെട്രോൾ ബോംബെറിഞ്ഞതെന്നാണ് വിവരം. പൊട്ടിത്തെറി ഉണ്ടായെങ്കിലും ആക്രമണത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല. കളിയാക്കിയതാണ് ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് അക്രമികൾ പെട്രോൾ ബോംബ് ആക്രമണം നടത്തിയതെന്ന് കാട്ടാക്കട പൊലീസ് റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിന്റെ മുന്നിലുള്ള ബസ് വയ്റ്റിംഗ് ഷെഡിൽ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആ സ്‌കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ പ്രതി പെട്രോൾ ബോംബെറിയുകയാണുണ്ടായത്. ആക്രമണം നടത്തുകയും പ്രതി സമീപം നിന്നിരുന്ന സുഹൃത്തിന്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തതായി സംഭവം സ്ഥലത്തുണ്ടായവർ അറിയിച്ചു. വൈകിട്ട് 4.30ന് കുറ്റിച്ചലിലെ ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിലാണ് ആക്രമണം നടന്നത്.

സ്‌കൂൾ വിട്ട് മിക്ക വിദ്യാർത്ഥികളും പോയതിനാൽ സ്‌ഫോടനത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ പ്രതി വിദ്യാർത്ഥികൾക്ക് നേരം പെട്രോൾ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി പ്രതിയെ ഉടൻ തന്നെ പിടികൂടും,” കട്ടാക്കട പൊലീസ് പറഞ്ഞു.