രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിര്‍ത്തിവെക്കണം; അലഹബാദ് ഹൈക്കോടതിയില്‍ ഹർജി
സ്വന്തം ലേഖിക
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹർജി.
ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ശങ്കരാചാര്യന്‍മാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ഗാസിയാബാദ് സ്വദേശി ഭോല ദാസാണ് ഹരജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് പ്രതിഷ്ഠ നിര്‍വഹിക്കുന്നത്. ഇതിനെ എതിര്‍ത്ത് ശങ്കരാചാര്യര്‍ രംഗത്തെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം ഇത്തരം ചടങ്ങുകള്‍ നടത്താന്‍ പാടില്ലെന്നും പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഹരജിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യംവെച്ചാണ് ബി.ജെ.പി ചടങ്ങ് നടത്തുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു.
അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആര്‍എസ്‌എസിന്റെയും പരിപാടിയാണത്. അതിന് പൂര്‍ണമായും തെരഞ്ഞെടുപ്പ് നിറം നല്‍കപ്പെട്ടുവെന്നും നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ ഭാരത് ജോഡോ നായ് യാത്രക്കിടെ രാഹുല്‍ പറഞ്ഞു.
ജനുവരി 22ലെ പരിപാടി ഒരു രാഷ്ട്രീയ പരിപാടിയായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഹിന്ദുമതത്തിലെ നേതാക്കള്‍ തന്നെ അറിയിച്ചിട്ടുണ്ട്. പരിപാടിക്ക് ആര്‍എസ്‌എസും ബിജെപിയും തെരഞ്ഞെടുപ്പ് നിറം നല്‍കിയതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അവിടേക്ക് പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.