ചെന്നൈ ലാബില്‍ സത്യം തെളിഞ്ഞു; കേരളത്തില്‍ വില്‍ക്കുന്ന ബ്രാഹ്മിന്‍സ്, ഈസ്റ്റേണ്‍, അജ്മി, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, സാറാസ്, ഡെവൺ, മേളം തുടങ്ങി  82 പ്രമുഖ കമ്പനികളുടെ മുളക് പൊടി ചുമപ്പിക്കുന്നത് തുണികള്‍ക്ക് നിറം നല്‍കുന്ന സുഡാന്‍, കീടനാശിനി എത്തിയോൺ എന്നിവ ചേർത്ത്; രുചിക്കൂട്ടുകൾ മലയാളികളുടെ ആയുസ് കുറച്ച് മാറാരോ​ഗികളുമാക്കി മാറ്റുമ്പോൾ…!!!

ചെന്നൈ ലാബില്‍ സത്യം തെളിഞ്ഞു; കേരളത്തില്‍ വില്‍ക്കുന്ന ബ്രാഹ്മിന്‍സ്, ഈസ്റ്റേണ്‍, അജ്മി, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, സാറാസ്, ഡെവൺ, മേളം തുടങ്ങി 82 പ്രമുഖ കമ്പനികളുടെ മുളക് പൊടി ചുമപ്പിക്കുന്നത് തുണികള്‍ക്ക് നിറം നല്‍കുന്ന സുഡാന്‍, കീടനാശിനി എത്തിയോൺ എന്നിവ ചേർത്ത്; രുചിക്കൂട്ടുകൾ മലയാളികളുടെ ആയുസ് കുറച്ച് മാറാരോ​ഗികളുമാക്കി മാറ്റുമ്പോൾ…!!!

കോട്ടയം: സംസ്ഥാനത്ത് വിപണിയിലുള്ള പ്രമുഖ ബ്രാൻഡുകളുടെ മസാലപ്പൊടികളിൽ അപകടകരമായ അളവിൽ മായം കലർന്നിട്ടുണ്ടെന്ന് കണ്ടെത്തി. കേരളത്തില്‍ വിറ്റഴിക്കുന്ന തമിഴ്നാടന്‍ കമ്പനികളുടെ കറിപ്പൊടികളില്‍ കൊടുംവിഷം ചേര്‍ക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്.

82 കമ്പനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന സുഡാന്‍ റെഡും 260 മറ്റ് മസാലകളില്‍ എത്തിയോണ്‍ കീടനാശിനിയും കലര്‍ത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞു. തമിഴ്നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു.

കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന എത്തിയോൺ എന്ന മാരകമായ കീടനാശിനിയുടെ സാന്നിദ്ധ്യവും കണ്ടെത്തി. എത്തിയോണ്‍ ചെറിയ തോതില്‍ പോലും ശരീരത്തില്‍ ചെന്നാല്‍ ഛര്‍ദ്ദി, വയറിളക്കം,തലവേദന, തളര്‍ച്ച,പ്രതികരണ ശേഷി കുറയല്‍, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓര്‍മശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ ലെസ്‌ക്രോമേറ്റ് ആണ് കലര്‍ത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിച്ചണ്‍ ട്രഷേഴ്‌സ്, അജ്മി ,ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീൻ മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ തുടങ്ങി മുപ്പതിലേറെ ജനപ്രിയ കറിപൗഡറുകളുടെ പരസ്യം കണ്ട് അതുവാങ്ങി ഭക്ഷണമുണ്ടാക്കിയാല്‍ വലിയ അസുഖമുണ്ടാനിടയുണ്ടെന്ന് പറയുന്നത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ്.

മാരകമായ കീടനാശിനികൾ കറിപൗഡറുകളിൽ അടങ്ങിയിട്ടും നടപടിയെടുക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. ഉത്പന്നങ്ങളിൽ സ്റ്റാർച്ച് സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാകാൻ പാടില്ല, അതായത് പൂജ്യം ശതമാനം ആയിരിക്കണം. മുളകുപൊടി കഴിഞ്ഞാൽ മല്ലിപൊടിയും മഞ്ഞൾപൊടിയുമാണ് ഏറെ ഉപയോഗിക്കുന്നത്. എന്നാൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും പോകാൻ വാഹനമില്ലെന്നും പറഞ്ഞാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഒഴിഞ്ഞു മാറുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.

അഗ് മാര്‍ക്കിന്റെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ലാബില്‍ പരിശോധനാ സൗകര്യമുണ്ട്. റീജിയണല്‍ ലാബില്‍ പണമടച്ച്‌ അപേക്ഷ നല്‍കിയാല്‍ വിശദമായ പരിശോധന നടത്താനാകും. ഓണക്കാലമാകുമ്പോള്‍ സംസ്ഥാന അതിര്‍ത്തികളില്‍ കാടടച്ചുള്ള പരിശോധനയും കുറേ കമ്പനികളുടെ ഉത്പന്നങ്ങളിലെ മായം കണ്ടെത്തലും വാര്‍ത്തയാകുന്നതിനപ്പുറം നടക്കുന്ന ‘ഒത്തുകളി ‘പുറംലോക മറിയാത്തതിനാല്‍ സര്‍ക്കാര്‍ ഒത്താശയോടെ കൊടുംവിഷം കഴിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്.