പൂരപ്രേമികൾക്ക് ആവേശം; തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി; മെയ് 11ന് പുലർച്ചെ തൃശൂർ പൂരം വെടിക്കെട്ട്
സ്വന്തം ലേഖകൻ
തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജൻസി പെസോയുടെ അനുമതി. മെയ് 11ന് പുലർച്ചെയാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്നത്.
സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇരു ദേവസ്വത്തിനും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.
ഇലഞ്ഞിത്തറമേളവും കുടമാറ്റവും തെക്കോട്ടിറക്കവും പോലെ പൂരപ്രേമികൾക്ക് പ്രധാനപ്പെട്ടതാണ് വെടിക്കെട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 8ന് വൈകീട്ട് ഏഴ് മണിയോടെയാണ് സാമ്പിൾ വെടിക്കെട്ട് അരങ്ങേറുക. മെയ് 10നാണ് പൂരം. 11ന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട് ഉണ്ടാവുക.
Third Eye News Live
0