കോട്ടയം പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; മരിച്ചത് കല്ലറ സ്വദേശി വിഷ്ണു
കോട്ടയം: പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് ഗുരുതരം.
തെക്കേ ഈട്ടത്തറ വീട്ടിൽ വിഷ്ണു (31) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പേരൂർ സ്വദേശികളാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെ പേരൂരിൽ ആയിരുന്നു അപകടം .വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരൂരിലെ ബന്ധുവീട്ടിൽ വന്നശേഷം തിരികെ കല്ലറയ്ക്ക് പോവുകയായിരുന്നു വിഷ്ണു . ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണു കിടന്ന മൂന്നുപേരെയും നാട്ടുകാരും ഏറ്റുമാനൂർ പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന വിഷ്ണുവിനെ കാരിത്താസ് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സംഭവിച്ചത് .പരിക്കേറ്റ മറ്റ് രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റോഡിലെ വളവും സ്ട്രീറ്റ് ലൈറ്റ് ഇല്ലാതിരുന്നതുമാണ് അപകടകാരണമെന്ന് പറയുന്നു.
പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ് വിഷ്ണു .ഭാര്യ ആതിര അബുദാബിയിൽ നഴ്സാണ്. സംസ്കാരം പിന്നീട് .