റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ടു ; തടിയുമായി പോയ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് അപകടം
പെരുമ്പാവൂർ : തടിയുമായിപോയ ലോറി അപകടത്തിൽപ്പെട്ടു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കാറുകള്‍ക്കും ബൈക്കിനും മുകളിലേക്കാണ് ലോറി മറിഞ്ഞത്.
പെരുമ്ബാവൂർ കാളവയല്‍ റോഡിലെ കുഴിയില്‍ വീണ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇന്ന് കാളച്ചന്ത ദിവസമായതിനാല്‍ കന്നുകാലികളെ വാങ്ങാൻ പോയവരുടെ വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തടികള്‍ കയറ്റി വന്ന ലോറി കുഴിയില്‍ വീണതോടെ നിയന്ത്രണം വിട്ട് റോഡരികില്‍ നിർത്തിയിട്ടിരുന്ന ഒരു സ്വിഫ്റ്റ് കാറിനും, ഹ്യൂണ്ടായ് സാൻട്രോ കാറിനും രണ്ട് ബൈക്കുകള്‍ക്കും മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുമ്ബാവൂരിലെ റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ വീണ് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി റോഡിന്റെ അഴസ്ഥ വളരെ മോശമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.