play-sharp-fill
ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പേഴ്‌സണല്‍ ലോണ്‍ ; കുറഞ്ഞ പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന  8 ബാങ്കുകള്‍ ഇവയൊക്കെ… ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുക എത്രയാണെന്നും അറിയാം

ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പേഴ്‌സണല്‍ ലോണ്‍ ; കുറഞ്ഞ പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന 8 ബാങ്കുകള്‍ ഇവയൊക്കെ… ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുക എത്രയാണെന്നും അറിയാം

സ്വന്തം ലേഖകൻ

വ്യക്തിഗത വായ്പ അഥവാ പേഴ്സണല്‍ ലോണിനായി വിവിധ ബാങ്കുകള്‍ വ്യത്യസ്ഥ പലിശ നിരക്കുകളാണ് വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് പലിശ നിരക്കുകള്‍ കൃത്യമായി വിശകലനം ചെയ്യണം.

നിങ്ങള്‍ക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാൻ ബാങ്കുകള്‍ തയ്യാറാകും. എന്തായാലും അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുക എത്രയാണെന്നും അറിയാം. 5 വർഷമാണ് വായ്പയുടെ കാലാവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. എച്ച്‌ഡിഎഫ്സി ബാങ്ക്

10.5 ശതമാനം മുതലാണ് എച്ച്‌ഡിഎഫ്സി ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ. 10,747 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയാണ് ലോണ്‍ തുകയെങ്കില്‍ പ്രതിമാസ തിരിച്ചടവ് തുക 2149 രൂപയാണ്. 4999 രൂപ പ്രോസസ്സിംഗ് ഫീസ് നല്‍കേണ്ടി വരും.

2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 11.15-15.30 ശതമാനം പലിശ നിരക്കാണ് എസ്ബിഐ ഈടാക്കുന്നത്. 10,909-11,974 രൂപയാണ് തിരിച്ചടവ് കാലാവധി. അതേ സമയം 1 ലക്ഷം രൂപയാണ് വായ്പ തുകയെങ്കില്‍ തിരിച്ചടവ് തുക 2,182-2,395 രൂപ വരെയാണ്. 1.5 ശതമാനം പ്രോസസ്സിംഗ് ഫീസ് നല്‍കേണ്ടി വരും.

3. ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് 10.8 ശതമാനം മുതലാണ്. 10,821 രൂപ പ്രതിമാസം തിരിച്ചടക്കേണ്ടി വരും. 2164 രൂപയാണ് വായ്പ തുക 1 ലക്ഷം രൂപയാണെങ്കില്‍ പ്രതിമാസം തിരിച്ചടക്കേണ്ടത്. 2 ശതമാനം പ്രോസസ്സിംഗ് ഫീസ് നല്‍കണം.

4. ആക്സിസ് ബാങ്ക്

10.99 ശതമാനം പലിശ നിരക്കാണ് ആക്സിസ് ബാങ്ക് ഈടാക്കുന്നത്. 5 ലക്ഷം രൂപയുടെ വായ്പയുടെ പ്രതിമാസ തിരിച്ചടവ് 10869 രൂപയും 1 ലക്ഷം രൂപയുടെ വായ്പയ്ക്ക് 2174 രൂപയുമാണ് പ്രതിമാസ തിരിച്ചടവ്. 2 ശതമാനം പ്രൊസസ്സിംഗ് ഫീസ് ഈടാക്കും.

5. കാനറ ബാങ്ക്

10.95 മുതല്‍ 16.40 ശതമാനം വരെയാണ് 5 ലക്ഷം രൂപയ്ക്ക് കാനറ ബാങ്ക് ഈടാക്കുന്ന പലിശ. 10,859-12,266 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയാണ് വായ്പയെങ്കില്‍ 2,172-2,453 വരെയാണ് പ്രതിമാസ തിരിച്ചടവ് തുക. 0.50 ശതമാനം പ്രൊസസ്സിംഗ് ഫീസ് ഈടാക്കും.

6. ഫെഡറല്‍ ബാങ്ക്

5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 11.49 ശതമാനം മുതലാണ് ഫെഡറല്‍ ബാങ്ക് പലിശ ഈടാക്കുന്നത്. 10,994 രൂപ മുതലാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയാണ് വായ്പ തുകയെങ്കില്‍ 2,199 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 3 ശതമാനം വരെ പ്രൊസസ്സിംഗ് ഫീസ് ഈടാക്കും.

7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

11.35-15.45 ശതമാനം വരെയാണ് 5 ലക്ഷം രൂപയുടെ പലിശ നിരക്ക്. 10,959-12,013 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയുടെ വായ്പയ്ക്ക് 2,192-2,403 രൂപ പ്രതിമാസം തിരിച്ചടക്കേണ്ടി വരും. 1 ശതമാനമാണ് പ്രൊസസ്സിംഗ് ഫീസ്.

8. സൗത്ത് ഇന്ത്യൻ ബാങ്ക്

12.85-20.60 ശതമാനം വരെ പലിശയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകള്‍ ഈടാക്കുന്ന പലിശ നിരക്ക്. 11,338-13,414 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 2,268-2,683 രൂപയാണ് വായ്പ തുക 1 ലക്ഷമാണെങ്കില്‍ പ്രതിമാസം തിരിച്ചടക്കേണ്ടത്. 2 ശതമാനം വരെ പ്രൊസസ്സിംഗ് ഫീസ് നല്‍കണം.