play-sharp-fill
എറണാകുളം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു; കേസിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

എറണാകുളം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു; കേസിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

കൊച്ചി: എറണാകുളം സ്പെഷ്യൽ സ്ക്വാഡ് കുന്നത്തുനാട് വെസ്റ്റ് മോറക്കാലയിൽ നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു.

വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവിനെ കേസിൽ അറസ്റ്റ് ചെയ്തു. വീട്ടിൽ വിഷ്ണുവിനെ കൂടാതെ ബാംഗ്ലൂർ സ്വദേശിയായ ഒരു യുവാവും രണ്ട് വിദേശ വനിതകളും ഉണ്ടായിരുന്നു.

എന്നാൽ, ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർ കെപി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജിനിഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) എംഎം അരുൺ കുമാർ, ബസന്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിതിൻ, കാർത്തിക്, ബദർ അലി, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവർ ഉണ്ടായിരുന്നു.