പെരിയാറില്‍ രാസമാലിന്യം അപകടകരമായ അളവില്‍ ഉണ്ടായിരുന്നു എന്ന് കുഫോസിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: പെരിയാറില്‍ രാസമാലിന്യം അപകടകരമായ അളവില്‍ ഉണ്ടായിരുന്നു എന്ന്
കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല റിപ്പോര്‍ട്ട്.
അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ പെരിയാറില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറിയിട്ടുണ്ട്.
വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തി എന്ന് അറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
Third Eye News Live
0