ഫുട്ബോൾ കളി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം പെരിയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കൊച്ചി: ആലുവ പുന്നേലിക്കടവിൽ പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്റെ മകൻ വൈഷ്ണവ് (18) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ഫുട്ബോൾ കളി കഴിഞ്ഞ് പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വൈഷ്ണവ് ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവേഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് വൈഷ്ണവിനെ കണ്ടെത്തിയത്. പ്രാഥമിക ശുശ്രൂഷ ഉള്‍പ്പെടെ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0