play-sharp-fill
പെരിയാറിലെ മീൻ കുരുതി: സാമ്പിള്‍ പരിശോധന ഫലം വൈകുന്നു; രാസമാലിന്യം സംബന്ധിച്ച്‌ വ്യക്തതയായില്ല

പെരിയാറിലെ മീൻ കുരുതി: സാമ്പിള്‍ പരിശോധന ഫലം വൈകുന്നു; രാസമാലിന്യം സംബന്ധിച്ച്‌ വ്യക്തതയായില്ല

കൊച്ചി: പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതില്‍ വ്യക്തതയായില്ല.

മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും സാംപിള്‍ പരിശോധന ഫലങ്ങള്‍ വൈകുന്നതാണ്‌ കാരണം. സംഭവവുമായി ബന്ധപ്പെട്ടുള്ള സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് എടയാർ മേഖല സന്ദർശിക്കും.

ഫിഷറീസ് അഡീഷണല്‍ ഡയക്ടറുടെ സംഘവും ഇന്ന് പെരിയാർ സന്ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീലേക്ക് സിപിഎമ്മും ഇന്ന് മാർച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഷ്ട പരിഹാരത്തിനായുള്ള നിയമ നടപടിയുടെ ഭാഗമായി കുടിവെള്ളം മലിനമാക്കിയതിനെതിരെ മത്സ്യ കർഷകർ ഇന്ന് വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കും.