വിറങ്ങലിച്ച ഓർമയില്‍ കല്ല്യോട്ട് ഗ്രാമം ; പെരിയ ഇരട്ടക്കൊലപാതകത്തിന് അഞ്ചാണ്ട് ; എങ്ങും എത്താതെ സിബിഐ അന്വേഷണം

വിറങ്ങലിച്ച ഓർമയില്‍ കല്ല്യോട്ട് ഗ്രാമം ; പെരിയ ഇരട്ടക്കൊലപാതകത്തിന് അഞ്ചാണ്ട് ; എങ്ങും എത്താതെ സിബിഐ അന്വേഷണം

സ്വന്തം ലേഖകൻ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിന് അഞ്ചുവർഷം തികയുന്നു. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു വർഷത്തിലധികമായി എറണാകുളം സിബിഐ കോടതിയിൽ കേസിന്റെ വിചാരണ നടക്കുകയാണ്.

2019 ഫെബ്രുവരി 17നാണ് കല്യോട്ട് ഇരട്ടക്കൊലപാതകം നടന്നത്. മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠൻ തുടങ്ങി 24 പ്രതികളാണ് കേസിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐക്കു കൈമാറിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കേസ് സിബിഐയ്ക്ക് തന്നെ വിടുകയായിരുന്നു.

കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സിപിഎം പ്രാദേശിക നേതാവ് എ പീതാംബരനാണ് ഒന്നാം പ്രതി. 24 പ്രതികളിൽ 14 പേരെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. 327 സാക്ഷികളിൽ 150 പേരെയും കോടതി വിസ്തരിച്ചു

കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിലുള്ള പെരിയ കവലയില്‍ നിന്നു 12 കിലോമീറ്റർ അകലെയാണ് കല്യോട്ട് ഗ്രാമം. കർഷകഗ്രാമമാണിത്. പരസ്പര സ്നേഹത്തിലും സൗഹൃദത്തിലുമൂന്നിയുള്ള ഗ്രാമീണ ജീവതാളം. ഇവിടെ കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കമായിരുന്നു 2018 വർഷത്തിന്റെ രണ്ടാം പാതി. ഏഴുന്നൂറ് വർഷങ്ങള്‍ക്കുളേഷമുള്ള പെരുങ്കളിയാട്ടമാണ്. മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങി. 2019 ഫെബ്രുവരി 17 ഒരു ഞായറാഴ്ചയായിരുന്നു. അന്നാണ് പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം. പതിനയ്യായിരത്തിലധികം പേർ പങ്കെടുത്ത സ്വാഗതസംഘത്തിലെ വോളന്റിയർമാരിയിരുന്നു ശരത്ലാലും കൃപേഷും.

കലാസാംസ്കാരിക പ്രവർത്തകരും നാടിന്റെ പ്രിയപ്പെട്ടവരുമായിരുന്നു ഇരുവരും. ചെണ്ടമേളമാണ് പ്രിയപ്പെട്ട വിനോദം. മേളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു ഇരുവരും. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തനവുമുണ്ട്. എവിടെയോ കുടിപ്പക വളരുന്നത് നാടറിഞ്ഞിരുന്നില്ല. നിഷ്കളങ്കമായ ഗ്രാമീണ സ്നേഹത്തിനിടയില്‍ ഇങ്ങനെയൊന്ന ചിന്തിക്കാനേ കഴിയില്ലായിരുന്നു നാട്ടുകാർക്ക്. അന്ന് ക്ഷേത്രത്തിലെ സ്വാഗതസംഘം രൂപവത്കരിച്ച ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് ശരത്ലാലും കൃപേഷും കൊല്ലപ്പെടുന്നത്. കൃപേഷിനേയും കൂട്ടി ശരത്ലാല്‍ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വഴി മധ്യേയാണ് അരുംകൊല നടന്നത്. വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തുവച്ചും ശരത്ലാല്‍ മംഗ്ളൂരു ആസ്പത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

327 സാക്ഷികള്‍, 24 പ്രതികള്‍

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഒരു വർഷത്തിലധികമായി എറണാകുളം സി.ബി.ഐ. കോടതിയില്‍ വിചാരണ നടക്കുകയാണ്. 327 സാക്ഷികളില്‍ 150 പേരെ വിസ്തരിച്ചു. മുൻ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും സി.പി.എം. മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പാർട്ടി പാക്കം-പെരിയ ലോക്കല്‍ സെക്രട്ടറിമാരായിരുന്ന വെളുത്തോളി രാഘവൻ, എൻ. ബാലകൃഷ്ണൻ തുടങ്ങി 24 പ്രതികളാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുള്ളത്. ഇതില്‍ 14 പേരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ 11 പേർ വിയ്യൂർ സെൻട്രല്‍ ജയിലിലും പ്രതിപ്പട്ടികയില്‍ സി.ബി.ഐ. ചേർത്ത പത്തു പേരില്‍ അന്നു സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ അഞ്ചു പേർ കാക്കനാട് ജയിലിലുമാണുള്ളത്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, ആറാം പ്രതി ശ്രീരാഗ്, പത്താംപ്രതി രഞ്ജിത്ത് എന്നിവർക്ക് ഒരു ദിവസം പരോള്‍ ലഭിച്ചിരുന്നു.

അഞ്ചു വർഷത്തിനു ശേഷം…

നിഷ്കളങ്കതയിലും സ്നേഹത്തിലും ഒത്തൊരുമിച്ചു നിന്ന കല്യോട്ടെ ഗ്രാമത്തില്‍ അശാന്തി പടരുന്ന ദിവസങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. കൃഷിയിടങ്ങളിലുള്‍പ്പടെ കണ്ടും മിണ്ടിയും സ്നേഹം കൈമാറിയിരുന്ന ഗ്രാമീണ പെരുമാറ്റം പാടെ മാറി. സദാസമയവും പോലീസുകാരുടെ സാന്നിധ്യം. അന്വേഷണ ഉദ്യോഗസ്ഥരുടെ വരവുംപോക്കും. സ്വസ്ഥതയും സമാധാനവുമെല്ലാം കല്യേട്ട് നിന്നു അപ്രത്യക്ഷമായി. ശരത്ലാലിന്റേയും കൃപേഷിന്റെയും ഓർമകളാണ് ഇവിടുത്തെ ഓരോ മനസുകളിലും. ആ സംഭവത്തിനുശേഷമുള്ള ഒരു ആഘോഷങ്ങള്‍ക്കും വലിയ പൊലിമ നല്‍കാറില്ല ഈ നാട്.