play-sharp-fill
ജാസ്മിനെയും കുട്ടികളെയും വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം മുഹമ്മദ് പുറത്തുനിന്ന് പൂട്ടി പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തി  ; കുട്ടികളിലൊരാൾ ബന്ധുവിനെ  ഫോണിൽ വിളിച്ച് ‘ ഞങ്ങളെ കൊല്ലാൻ പോകുകയാണ് എന്ന് അറിയിച്ചു; മലപ്പുറത്ത് ഓട്ടോയിലെ സ്ഫോടനം  ആസൂത്രിതമെന്നു സ്ഥിരീകരിച്ച് പൊലീസ്

ജാസ്മിനെയും കുട്ടികളെയും വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം മുഹമ്മദ് പുറത്തുനിന്ന് പൂട്ടി പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തി ; കുട്ടികളിലൊരാൾ ബന്ധുവിനെ ഫോണിൽ വിളിച്ച് ‘ ഞങ്ങളെ കൊല്ലാൻ പോകുകയാണ് എന്ന് അറിയിച്ചു; മലപ്പുറത്ത് ഓട്ടോയിലെ സ്ഫോടനം ആസൂത്രിതമെന്നു സ്ഥിരീകരിച്ച് പൊലീസ്

സ്വന്തം ലേഖകൻ

മലപ്പുറം∙ പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി സ്ഫോടനമുണ്ടാക്കിയ സംഭവം ആസൂത്രിതമെന്നു സൂചന. കുടുംബ പ്രശ്നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മിനെ(37)യും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി മുഹമ്മദ് (52) സ്ഫോടനമുണ്ടാക്കിയതെന്നാണ് വിവരം.


പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിന്റെ വീട്ടിലായിരുന്നു ഭാര്യയും കുട്ടികളും. വ്യാഴാഴ്ച ഉച്ചയോടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ്, ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ചുവരുത്തി. ഇവരെ ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്ന് പൂട്ടി. തുടർന്ന് പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാൾ ജാസ്മിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ‘ഞങ്ങളെ കൊല്ലാൻ പോകുകയാണ്’ എന്ന് അറിയിച്ചിരുന്നു. പിന്നാലെ ജാസ്മിന്റെ സഹോദരി ഓടിയെത്തി ഒരു കുട്ടിയെ ഓട്ടോയിൽനിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ, ദേഹത്തേക്കു തീ പടർന്നപ്പോൾ മുഹമ്മദ് സമീപത്തെ കിണറ്റിലേക്കു ചാടി. ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ജാസ്മിന്റെയും മരിച്ച കുട്ടിയുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മറ്റൊരു കുട്ടി വീട്ടിനകത്തായിരുന്നു. സ്ഥലത്തുനിന്ന് ചെറിയ ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.