“ഉത്തരവ് മരവിപ്പിച്ചത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പാര്‍ട്ടി നയമല്ലാത്തതിനാൽ”; പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പാര്‍ട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെന്‍ഷന്‍ പ്രായവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മിനുള്ളില്‍ ധാരണയായെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിക്ക് മുന്‍പ് വിവാദം അവസാനിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.
പാര്‍ട്ടിയില്‍ ആലോചിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം കൂട്ടിയതിലെ കടുത്ത അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നയപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് എം വി ഗോവിന്ദന്‍ നല്‍കിയത്.
പാര്‍ട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സര്‍ക്കാറിന്‍റെ തീരുമാനത്തെ എം വി ഗോവിന്ദന്‍ പരസ്യമായി വിമര്‍ശിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാര്‍ തിരുത്തിയെങ്കിലും പ്രശ്നത്തില്‍ കടുത്ത ആശയ ഭിന്നതയാണ് പാര്‍ട്ടിയിലും സര്‍ക്കാറിലുമിപ്പോഴുമുള്ളത്.
ധനവകുപ്പ് മാത്രമല്ല മുഖ്യമന്ത്രിയും കൂടിയാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിമര്‍ശനത്തിലൂടെ പ്രതിക്കൂട്ടിലായത്.