‘പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് കോടമഞ്ഞും ഇളംകാറ്റും അനുഭവിക്കുന്നതോടൊപ്പം ഇനി കുതിര സവാരിയും നടത്താം’; സവാരിക്കായി 2 കുതിരകളെ എത്തിച്ചു; ഒരു ട്രിപ്പ് യാത്രയ്ക്ക് ചാർജ് 150 രൂപ; കുതിരസവാരിയുടെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു
പീരുമേട് : പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് കോടമഞ്ഞും ഇളംകാറ്റും അനുഭവിക്കുന്നതോടൊപ്പം ഇനി കുതിര സവാരിയും നടത്താം.
തിരുവനന്തപുരത്ത് നിന്ന് രണ്ടു കുതിരകളെയാണ് ഇതിനായി എത്തിച്ചിട്ടുള്ളത്. ഒരു ട്രിപ്പ് യാത്ര ചെയ്യുന്നതിന് 150 രൂപയാണ് ചാർജ്ജ്. കുതിര സവാരിയുടെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു.
ടൂറിസ്റ്റുകളുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ കുതിരകളെ എത്തിക്കുന്നത് ആലോചനയിലുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് മെമ്ബർ എ. രാമൻ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ജെ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോമസ്, മെമ്ബർമാരായ പി. എബ്രഹാം, സബീന താഹ, ബീന ജോസഫ്, പൊതുപ്രവർത്തകരായ സി.ആർ. സോമൻ, വൈ.എം. ബെന്നി എന്നിവർ സംസാരിച്ചു.
Third Eye News Live
0