പീരുമേട് പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് ;മധുരയിൽ നിന്നും കോട്ടയം പുതുപ്പള്ളിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്
സ്വന്തം ലേഖിക
ഇടുക്കി :പീരുമേട് പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
മധുരയിൽ നിന്നും കോട്ടയം പുതുപ്പള്ളി
യിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. പുതുപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.ബ്രേക്ക് നഷ്ട്ടപെട്ടതിനാലാണ് അപകടം സംഭവിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധുരയിൽ നിന്നും പുതുപള്ളിയിലേക്ക് വരും വഴി പുല്ലുപാറയ്ക്ക് സമീപമെത്തിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും തുടർന്ന് ഭിത്തിയി
ൽ ഇടിച്ച നിർത്തുന്നതിനിടെ ആംബുലൻസ് തലകീഴായി മറിയുകയുമായിരുന്നു .
ഈ സമയം എതിരെവന്ന സ്കൂട്ടർ യാത്രക്കാരനായ ഏലപ്പാറ സ്വദേശി അബ്ദുൽ കരീമിനും ആംബുലൻസിൽ ഉണ്ടായിരുന്നു രോഗികൾ ഉൾപ്പെടെ രണ്ടുപേർക്കും പരിക്കേറ്റു .തുടർന്ന് ഇവരെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഹൈവേ പോലീസിന്റെയും പീരുമേട് ഫയർഫോഴ്സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത് .