play-sharp-fill
പീച്ചി ഡാം തുറന്നു: സമീപ വാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

പീച്ചി ഡാം തുറന്നു: സമീപ വാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തൃശ്ശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേയ്ക്ക് വിടുന്നത്. ഇതോടെ സംസ്ഥാനത്ത് തുറന്ന ആകെ ഡാമുകളുടെ എണ്ണം 21 ആയി. 77.4 മീറ്ററാണ് ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് എന്നാല്‍ 79.25 മീറ്ററാണ് ഡാമിന്റെ ആകെ സംഭരണശേഷി.

ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടർ എസ്.ഷാനവാസ് അറിയിച്ചു.


തുടർന്ന് ഡാമിന്റെ സമീപ പ്രദേശങ്ങളായ കണ്ണാറ, നടത്തറ, പാണഞ്ചേരി, പുത്തൂർ, നെൻമണിക്കര, പീച്ചി, പറപ്പൂക്കര, മുരിയാട്‌, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, കാറളം, കാട്ടൂർ, പുതുക്കാട് ഗ്രാമപഞ്ചായത്തുകൾ, തൃശ്ശൂർ കോർപറേഷൻ, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group