വിദ്വേഷ പ്രസംഗം ;മുൻ പൂഞ്ഞാർ എംഎൽഎ  പി.സി ജോർജിന് ജാമ്യം ; ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്

വിദ്വേഷ പ്രസംഗം ;മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിന് ജാമ്യം ; ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്

സ്വന്തം ലേഖിക

തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഉപാധി.

അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാവണം , വിദ്വേഷപ്രസംഗം പാടില്ല , സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയ പിസി ജോർജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ തന്ന റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റ് എന്നും പി സി ജോർജ് പറഞ്ഞു.

മുസ്ലീം തീവ്രവാദികളുടെ വോട്ട് വേണ്ട. പറഞ്ഞ കാര്യങ്ങൾ ഒരു കാലത്തും പിൻവലിച്ചിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു.ഈ രാജ്യത്ത് നീതിപീഠം ഉണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും പി സി ജോർജ് പറഞ്ഞു . മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഇന്ന് രാവിലെയാണ് പിസി ജോർജ്ജിന് ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത് .