play-sharp-fill
ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് പി സി ജോര്‍ജ് വീണ്ടും ഉറപ്പിച്ച്‌ പറയുന്നു; ഒരുപറ്റം ആളുകള്‍ ശ്രമിച്ചാല്‍ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല; രാജ്യത്ത് ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിക്കണമെന്നും കോട്ടയത്ത് നടന്ന സ്വീകരണത്തിൽ പി സി ജോർജ്ജ്

ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് പി സി ജോര്‍ജ് വീണ്ടും ഉറപ്പിച്ച്‌ പറയുന്നു; ഒരുപറ്റം ആളുകള്‍ ശ്രമിച്ചാല്‍ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല; രാജ്യത്ത് ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിക്കണമെന്നും കോട്ടയത്ത് നടന്ന സ്വീകരണത്തിൽ പി സി ജോർജ്ജ്

സ്വന്തം ലേഖകൻ

കോട്ടയം: ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് പി സി ജോര്‍ജ് വീണ്ടും ഉറപ്പിച്ച്‌ പറയുന്നു. ആര് എതിര്‍ത്താലും സത്യം തുറന്ന് പറയുമെന്നും ലവ് ജിഹാദ് ഉണ്ടെന്നും 40 കുട്ടികളെ താന്‍ രക്ഷിച്ചിട്ടുണ്ട്. ഹിന്ദു മഹാസമ്മേളനങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് കൂട്ടിച്ചേർത്തു.


കോട്ടയത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപറ്റം ആളുകള്‍ ശ്രമിച്ചാല്‍ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല. മുഗളന്‍മാര്‍ ശ്രമിച്ചിട്ടും ഭാരതത്തെ ഇസ്ലാമിക രാജ്യമായിമാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജ്യസ്‌നേഹികള്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ പിന്തുണയോടെ ആണ് ഭാരതത്തില്‍ കലാപം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം വളരുന്നു. ഇതിനെ തകര്‍ക്കുക ആണ് ചിലരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

തടിയന്റവിട നസീറിനെ എരുമേലി പുത്തന്‍ പള്ളിയില്‍ വെച്ച്‌ കണ്ടിട്ടുണ്ടെന്നും തബ് ലീഗ് സമ്മേളനനത്തിന് വേണ്ടി ആണ് അവര്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി ഇന്ന് രംഗത്ത് വന്നു.

വര്‍ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. അവര്‍ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു. പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം.

കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്‍റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളിമുറ്റം വിട്ടുനല്‍കാറുണ്ട്. അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്‍റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.

അതേസമയം മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് തീരുമാനം. ജാമ്യം അനുവദിച്ചുള്ള വിധിപ്പകര്‍പ്പ് കിട്ടിയശേഷം സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ അപ്പീല്‍ നല്‍കാനും പ്രോസിക്യൂഷന്‍ ആലോചിക്കുന്നുണ്ട്.