play-sharp-fill
വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം; വിദ്വേഷ പരാമർശങ്ങളിൽ പി.സി.ജോർജ് മാപ്പ് പറയണം; പാളയം ഇമാം വി.പി ഷുഹൈബ് മൗലവി

വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം; വിദ്വേഷ പരാമർശങ്ങളിൽ പി.സി.ജോർജ് മാപ്പ് പറയണം; പാളയം ഇമാം വി.പി ഷുഹൈബ് മൗലവി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പി.സി. ജോർജിന്റെ പരാമർശങ്ങളെ വിമർശിച്ച് തിരുവനന്തപുരം പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം.


പരാമർശങ്ങളിൽ പി.സി.ജോർജ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷ. കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിച്ച് ആരും മുന്നോട്ട് വരരുതെന്നും പെരുന്നാൾദിന സന്ദേശത്തിൽ പാളയം ഇമാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുത്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. അതാണ് നാടിന്റെ പാരമ്പര്യം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഭക്തർ പാളയം പള്ളിമുറ്റത്താണ് വിശ്രമിക്കുന്നതെന്ന് ഇമാം പറഞ്ഞു.

പി.സി. ജോർജിന്റേത് കേട്ടുകേൾവി ഇല്ലാത്ത പരാമർശമാണ്. സമൂഹത്തിനോട് മാപ്പ് പറയാൻ കഴിയുമെങ്കിൽ അതായിരിക്കും ഏറ്റവും ഉചിതമായ നടപടി. അയാളിൽനിന്ന് അത് പ്രതീക്ഷിക്കുന്നു. നാട്ടിൽ കലാപം ഉണ്ടാക്കാനും മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും ശ്രമിച്ചാൽ മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനും അത് സമ്മതിച്ച് തരാൻ പോകുന്നില്ലെന്ന് പാളയം ഇമാം പറഞ്ഞു.