play-sharp-fill
പേടിഎം പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ വിലക്കി റിസര്‍വ് ബാങ്ക്; ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിർദേശം

പേടിഎം പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ വിലക്കി റിസര്‍വ് ബാങ്ക്; ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിർദേശം

സ്വന്തം ലേഖിക

ന്യൂഡൽഹി: പ്രമുഖ പണക്കൈമാറ്റ സംവിധാനമായ പേടിഎമ്മിൻ്റെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ വിലക്കി റിസര്‍വ് ബാങ്ക്.

ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് പേടിഎമ്മിന് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആര്‍ബിഐ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 മെയ് 23നാണ് പേടിഎം പേയ്മെൻ്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേയ്മെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്.

നിലവില്‍ 58 മില്ല്യണ്‍ അക്കൗണ്ടുകളാണ് പേടിഎം പേയ്മെൻ്റ് ബാങ്കില്‍ ഉള്ളത്.