പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുന്ന സിനിമകളായിരുന്നു എഴുപതുകളിൽ ഇറങ്ങിയിരുന്നത്.

പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുന്ന സിനിമകളായിരുന്നു എഴുപതുകളിൽ ഇറങ്ങിയിരുന്നത്.

 

കോട്ടയം: എഴുപതുകളിൽ മലയാള സിനിമയ്ക്ക് ചില പ്രത്യേക സമവാക്യങ്ങൾ ഉണ്ടായിരുന്നു.
പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചു വരുന്നവരെ
തൃപ്തിപ്പെടുത്തുന്ന തരത്തിൽ രണ്ടരമണിക്കൂർ മാനസികോല്ലാസം നൽകുന്നതായിരിക്കണം
സിനിമ എന്ന്

ചിന്തിച്ചവരായിരുന്നു അന്ന് കൂടുതലും .
പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി

സന്തോഷിപ്പിക്കുവാൻ അക്കാലത്തെ നിർമ്മാതാക്കളും സംവിധായകരും പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ?
കുറ്റം പറയരുതല്ലോ കച്ചവടസിനിമയുടെ ഈ മസാലക്കൂട്ടുകൾ കൃത്യമായി ചേർത്തുവെച്ച ഇത്തരം ചില സിനിമകൾ നൂറും നൂറ്റമ്പതും ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ചു വമ്പൻ വിജയങ്ങൾ കരസ്ഥമാക്കിയ ചരിത്രമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരം ഒരു ചിത്രമായിരുന്നു
എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ
വി എം ചാണ്ടി നിർമ്മിച്ച
“പിക്നിക്ക് “എന്ന വർണ്ണചിത്രം .

എസ് എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ ശശികുമാർ സംവിധാനംചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , ലക്ഷ്മി ,അടൂർ ഭാസി , ബഹദൂർ ,ശ്രീലത, സോമൻ , ജോസ് പ്രകാശ് തുടങ്ങിയ പ്രശസ്ത താരങ്ങളെല്ലാം അണിനിരന്ന “പിക്നിക്ക് ” പ്രദർശനരംഗത്ത്
വൻ വിജയമാണ് കരസ്ഥമാക്കിയത് .

ശ്രീകുമാരൻ തമ്പി , അർജ്ജുനൻ ടീമിന്റെ അതിമനോഹരമായ ഗാനങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം . നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർ അത്യധികം ആവേശത്തോടെ പാടിനടക്കുന്ന

“കസ്തൂരി മണക്കുന്നല്ലോ
കാറ്റേ നീ വരുമ്പോൾ … ”
(യേശുദാസ്)
“വാൽക്കണ്ണെഴുതി
വനപുഷ്പം ചൂടി
വൈശാഖ രാത്രിയൊരുങ്ങി …”
( യേശുദാസ് ,വാണിജയറാം ) “ചന്ദ്രക്കല മാനത്ത്
ചന്ദന നദി താഴത്ത് ..”.(യേശുദാസ് )
“ശില്പികൾ നമ്മൾ
ഭാരതശില്പികൾ നമ്മൾ
ഉണരും നവയുഗ
വസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ ..”
( ജയചന്ദ്രനും സംഘവും )

“കുടു കുടു പാടി വരും
കുറുമ്പുകാരികളേ ..”.( ജയചന്ദ്രൻ, മാധുരി )
“ഓടിപ്പോകും വസന്തകാലമേ …”
( യേശുദാസ് ) എന്നിവയെല്ലാമായിരുന്നു പിക്നിക്കിലെ ഭാവസുന്ദര ഗാനങ്ങൾ …
2011-ൽ പുറത്തിറങ്ങിയ

” നായിക ” എന്ന ചിത്രത്തിൽ
“കസ്തൂരി മണക്കുന്നല്ലോ കാറ്റേ ….” എന്ന ഗാനം റീമിക്സ് ചെയ്ത് പ്രദർശിപ്പിച്ചതിൽ നിന്നു തന്നെ പിക്നിക്കിലെ ഗാനങ്ങളുടെ പ്രസക്തി ഊഹിക്കാവുന്നതാണല്ലോ.
1975 ഏപ്രിലിൽ തീയേറ്ററുകളിലെത്തിയ “പിക്നിക് “എന്ന ചിത്രം നാൽപത്തിയൊമ്പത് വർഷങ്ങൾ
പൂർത്തിയാക്കിയിരിക്കുകയാണ്.

വാൽക്കണ്ണെഴുതി വനപുഷ്പവും ചൂടി ,
കസ്തൂരി മണക്കുന്ന ഗാനങ്ങളുമായി വന്ന ഈ സംഗീതചിത്രം ഓടിപ്പോയ ഒരു വസന്തകാലത്തിന്റെ
മധുരം ചൂടി നിന്ന പുഷ്പവാടിയായിരുന്നുവെന്ന് നിസ്സംശയം പറയാം ..