പട്ടരുടെ മട്ടൻ കറി എന്ന സിനിമയുടെ പേര് മാറ്റണമെന്ന്‌ ആവശ്യപ്പെട്ട് ഓൾ കേരളാ ബ്രാഹ്മിൺസ് അസോസിയേഷൻ രംഗത്ത് ; പട്ടരുടെ മുട്ടക്കറി എന്നാക്കിയാൽ കുഴപ്പം ഉണ്ടോയെന്ന് സോഷ്യൽ മീഡിയ

പട്ടരുടെ മട്ടൻ കറി എന്ന സിനിമയുടെ പേര് മാറ്റണമെന്ന്‌ ആവശ്യപ്പെട്ട് ഓൾ കേരളാ ബ്രാഹ്മിൺസ് അസോസിയേഷൻ രംഗത്ത് ; പട്ടരുടെ മുട്ടക്കറി എന്നാക്കിയാൽ കുഴപ്പം ഉണ്ടോയെന്ന് സോഷ്യൽ മീഡിയ

തേർഡ് ഐ ഡെസ്‌ക്

കൊച്ചി : ‘പട്ടരുടെ മട്ടൻ കറി’ എന്ന സിനിമയുടെ പേരിനെതിരെ ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ രംഗത്ത്. ബ്രാഹ്മണർ പൊതുവെ വെജിറ്റേറിയൻ ആണെന്നും അതുകൊണ്ട് തന്നെ പട്ടരുടെ മട്ടൻ കറിയെന്ന പ്രയോഗം തന്നെ ബ്രാഹ്മണരെ അപമാനിക്കാൻ വേണ്ടി സൃഷ്ടിച്ചതാണെന്നുമാണ് അസോസിയേഷന്റെ
വാദം.

ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ സെസൻസർ ബോർഡിന് കത്തയച്ചിരിക്കുന്നത്. എന്നാൽ കത്ത് പുറത്തായതോടെ ബ്രാഹ്മിൺസ് അസോസിയേഷനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴയാണ്. പട്ടരിൽ പൊട്ടന്മാരുണ്ടെന്ന് ഇപ്പോൾ മനസിലായെന്നും സംഭവത്തെ ട്രോളി വിമർശകൾ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പേര് മാറ്റി പട്ടരുടെ മുട്ടക്കറി എന്നാക്കി മാറ്റിയാൽ കുഴപ്പമുണ്ടോയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മട്ടന്റെ പട്ടര് കറി എന്ന് കൊടുത്താൽ മട്ടൻ പരാതി കൊടുക്കൂല്ലായിരിക്കും, പട്ടരുടെ മട്ടർ കറി എന്നാക്കാം അതാകുമ്പോൾ വെജ് ഒൺലി എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.

കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറിൽ ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി.അർജുൻ ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവുക് സുഘോഷ് തന്നെ ആണ്. ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്മ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.