play-sharp-fill
സൈക്കിളിന്റെ പെഡൽ തട്ടിയെന്നു പറഞ്ഞ് 10 വയസുകാരനെ മർദിച്ചു: എടുത്തുനിലത്തടിച്ചു:

സൈക്കിളിന്റെ പെഡൽ തട്ടിയെന്നു പറഞ്ഞ് 10 വയസുകാരനെ മർദിച്ചു: എടുത്തുനിലത്തടിച്ചു:

 

സ്വന്തം ലേഖകൻ

ശാസ്താംകോട്ട: സൈക്കിളിന്റെ പെഡൽ മുട്ടിയെന്നു പറഞ്ഞ് 10 വയസുകാരനെ ക്രൂരമായി മർദിക്കുകയും എടുത്തു നിലത്തടിക്കുകയും ചെയ്തു. പടിഞാറെ കല്ലട കാക്കത്തോപ്പിലാണ് നാടിനെ നടുക്കിയ സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ്.

വിദ്യാർത്ഥിയെ മർദിച്ച കേസിൽ പടിഞ്ഞാറെ കല്ലട വിളന്തറ വലിയ പാടം പടന്നയിൽ വിനോദി ( 37 )നെ പോലീസ് അറസ്റ്റു ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിസ്ഥലത്തു നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രേക്കില്ല മാറിക്കോ ചേട്ടാ എന്ന് കുട്ടി വിളിച്ചു പറഞ്ഞു. ഇതു കേട്ടിട്ടും റോഡിൽ നിന്ന് മാറാതെ നിന്നു. സൈക്കിളിന്റെ പെഡൽ തട്ടിയെന്നു പറഞ്ഞതായിരുന്നു ആക്രമണം. അടി കൊണ്ടു നിലത്തുവീണ കുട്ടിയെ എടുത്തു നിലത്തടിച്ചു. നിലവിളിച്ചപ്പോൾ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.