മിനിട്ടിൽ 70 ൽ പരം അയ്യപ്പൻമാരെ പതിനെട്ടാംപടി കയറ്റുന്ന പോലീസുകാർക്ക്: 15 മിനിട്ട് ജോലി , അരമണിക്കൂര്‍ വിശ്രമം ; കുടിക്കാൻ ഹോര്‍ലിക്സ്
ശബരിമല: മിനിറ്റില്‍ 70ല്‍ അധികം തീര്‍ഥാടകര്‍ വരുന്ന പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന പോലീസുകാരുടെ ജോലിസമയം ക്രമീകരിച്ചത് കഴിഞ്ഞ ദിവസമാണ്.
നേരത്തെ ഇരുപത് മിനിറ്റു ജോലിയും 40 മിനിറ്റ് വിശ്രമവും ആയിരുന്നു. കഴിഞ്ഞ ദിവസമാണ് 15 മിനിറ്റ് ജോലിയും അരമണിക്കൂര്‍ വിശ്രമവും ആക്കി മാറ്റിയത്.
അതിവേഗം തളരുന്നതിനാല്‍ 15 മിനിറ്റ് ജോലി കഴിഞ്ഞാല്‍ അരമണിക്കൂര്‍ വിശ്രമം എന്ന രീതിയിലാണ് ഡ്യൂട്ടി.ഇടുങ്ങിയ, നെയ്യും വെള്ളവും അടക്കം കലര്‍ന്ന പതിനെട്ടാം പടിയിലൂടെ കയറി വരുന്ന തീര്‍ഥാടകരെ കൈപിടിച്ചു കയറ്റുന്നത് ശ്രമകരമായ ജോലിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
15 മിനിറ്റാണ് ഡ്യൂട്ടി. അത് കഴിഞ്ഞ് അരമണിക്കൂര്‍ വിശ്രമം.. വീണ്ടും പതിനെട്ടാം പടിയില്‍. അങ്ങനെ ആകെ നാലു മണിക്കൂറാണ് ഡ്യൂട്ടി. സിഐയുടെ മേല്‍നോട്ടത്തിലാണ് ജോലി . ആകെ
45 പേരാണ് പതിനെട്ടാം പടിയിലുള്ളത് . വിശ്രമ സമയത്ത് കുടിക്കാന്‍ ബൂസ്റ്റോ ഹോര്‍ലിക്സോ ചേര്‍ത്ത പാല്‍ നല്‍കും . പുതിയ സമയ മാറ്റം ഉദ്യോഗസ്ഥരുടെ ആയാസം കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ