video
play-sharp-fill
പതിനാലുകാരിക്ക് നേരിട്ടത് കൊടിയ പീഡനം: മകളെ വിവാഹമെന്ന പേരില്‍ മറ്റൊരു പുരുഷന് ഏല്‍പ്പിച്ചു കൊടുത്തത് പിതാവ്: പിതാവും ഭർത്താവും അറസ്റ്റിൽ: പെൺകുട്ടി വൈദ്യപരിശോധനക്ക് വിസമ്മതിച്ചു.

പതിനാലുകാരിക്ക് നേരിട്ടത് കൊടിയ പീഡനം: മകളെ വിവാഹമെന്ന പേരില്‍ മറ്റൊരു പുരുഷന് ഏല്‍പ്പിച്ചു കൊടുത്തത് പിതാവ്: പിതാവും ഭർത്താവും അറസ്റ്റിൽ: പെൺകുട്ടി വൈദ്യപരിശോധനക്ക് വിസമ്മതിച്ചു.

മലപ്പുറം: കാളികാവില്‍ നിന്നും കാണാതായ പതിനാലുകാരി പെണ്‍കുട്ടി വീടുവിട്ട് ഓടിപ്പോയത് ഭർത്താവെന്ന് പറയുന്ന മനുഷ്യന്റെ പീഡനം സഹിക്കാനാകാതെ.
സ്വന്തം പിതാവ് തന്നെയാണ് വാടക ക്വാർട്ടേഴ്‌സില്‍വെച്ച്‌ പെണ്‍കുട്ടിയെ വിവാഹമെന്ന പേരില്‍ മറ്റൊരു പുരുഷന് ഏല്‍പ്പിച്ചു കൊടുത്തത്.

പിന്നീട് പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയാകുകയായിരുന്നു. ഇതിനിടെ ഗർഭിണിയായ പെണ്‍കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവെന്ന് പറയുന്ന മനുഷ്യന്റെ പീഡനം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി വീടിവിട്ടിറങ്ങിയത്. തുടർന്നു നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിനെയും ഭർത്താവിനെയും കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അസം സ്വദേശികളാണ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പിതാവിനെതിരേ കേസ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഭർത്താവിനെതിരേ പോക്‌സോ കേസ് ചുമത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ ആക്രമിച്ച്‌ ഗർഭച്ഛിദ്രവും നടത്തി. എന്നാല്‍ പെണ്‍കുട്ടിയെ ഇതുവരെ വൈദ്യപരിശോധന നടത്താനായിട്ടില്ല.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി പരിശോധനയ്ക്ക് വിസമ്മതിക്കുകയായിരുന്നു. കാളികാവ് എസ്.ഐ. ശശിധരൻ വിളയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളുടെ അറസ്റ്റ്. ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു