പതിനാലുകാരൻ വിഴുങ്ങിയത് എതൊക്കെയെന്നറിയാമോ?ബാറ്ററികള്‍, ബ്ലേഡ്, സ്ക്രൂ: ശസ്ത്രക്രിയയിൽ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങള്‍; അഞ്ച് മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയയ്ക്കൊടുവില്‍ മരണം.
ഡൽഹി: ഡൽഹിയില്‍ ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങള്‍. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ കുട്ടി മരിച്ചു.
കഴിഞ്ഞ ഒക്ടോബർ 28നാണു സംഭവം. യുപി ഹാത്രസ് സ്വദേശി ആദിത്യ ശർമയാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65 ഓളം സാധനങ്ങള്‍ കണ്ടെടുത്തത്. ഈ സാധനങ്ങള്‍ കുട്ടി മുൻപ് വിഴുങ്ങിയതാകാനാണ് സാധ്യതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ബാറ്ററികള്‍, ബ്ലേഡ്, സ്ക്രൂ തുടങ്ങിയ വസ്തുക്കളാണ് കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ ആണ് പതിനാലുകാരൻ മരണത്തിനു കീഴടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്വാസതടസ്സവും അസ്വസ്ഥതയുമുണ്ടായതോടെയാണ് ആഗ്രയിലെ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചതെന്ന് പിതാവ് സഞ്ചേത് ശർമ പറഞ്ഞു. ‘ഉടൻ തന്നെ ജയ്പൂരിലെ ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ടെസ്റ്റുകള്‍ക്ക് ശേഷം ഒക്ടോബർ 19-ന് യുപിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തിന് ശേഷം, ആദിത്യയുടെ ശ്വാസതടസ്സം വീണ്ടും കൂടി. കുട്ടിയെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അലിഗഡില്‍ നടത്തിയ സിടി സ്കാനില്‍ മൂക്കിലുണ്ടായ തടസ്സം കണ്ടെത്തുകയും ഡോക്ടർമാർ വിജയകരമായി ആ തടസം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ ആദിത്യയ്ക്ക് വയറുവേദന തുടങ്ങി. ഒക്ടോബർ 26-ന് അലിഗഡില്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്തി. ഇതിലാണ് 19 വസ്തുക്കള്‍ വയറിനുള്ളില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
നോയിഡയില്‍ ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ 42 വസ്തുക്കള്‍ കണ്ടെത്തി. തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ആദിത്യയെ ഡല്‍ഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ സ്കാനിംഗില്‍ ആകെ 65 വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കുട്ടിയുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 280 ആയി ഉയർന്നു’, കുടുംബം പറഞ്ഞു.
ഒക്ടോബർ 27-ന് രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ സഫ്ദർജംഗ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയില്‍ കുട്ടിയുടെ വയറ്റില്‍ നിന്ന് സാധനങ്ങള്‍ ഒന്നൊന്നായി നീക്കം ചെയ്തുവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ ആദിത്യയ്ക്ക് വീണ്ടും വയറുവേദന ഉണ്ടായി. ഉടൻ തന്നെ മൂന്ന് വസ്തുക്കള്‍ കൂടി നീക്കം ചെയ്തു.
അടുത്ത ദിവസം തൻ്റെ മകൻ മരിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കുടലില്‍ അണുബാധ ഉണ്ടായതായി വ്യക്തമായെന്നും സഞ്ചേത് ശർമ പറഞ്ഞു. ഹത്രസിലെ ഒരു ഫാർമ കമ്പനിയിലെ ജീവനക്കാരനാണ് ആദിത്യയുടെ പിതാവ്. ഏക മകനായിരുന്നു ആദിത്യ.