പത്തനംതിട്ടയിൽ പലയിടങ്ങളിലായി  ഒരു കോടിരൂപയോളം തട്ടിപ്പ് നടത്തി ;അഞ്ചു വർഷമായി പോലീസിനെ വെട്ടിച്ച് നടന്ന യുവതിയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി

പത്തനംതിട്ടയിൽ പലയിടങ്ങളിലായി ഒരു കോടിരൂപയോളം തട്ടിപ്പ് നടത്തി ;അഞ്ചു വർഷമായി പോലീസിനെ വെട്ടിച്ച് നടന്ന യുവതിയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവിധ സ്ഥലങ്ങളില്‍ താമസിച്ച്‌ ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവര്‍ഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റില്‍.പത്തനംതിട്ട കുളനട ഞെട്ടൂര്‍ സന്തോഷ് ഭവനില്‍ കല ടി. നായരെ(54) പാലോട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ ദിവ്യാ ഗോപിനാഥിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 മുതല്‍ 2017 വരെ വട്ടപ്പാറ, വെമ്ബായം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ താമസിച്ച കല നായര്‍, റെയില്‍വെയില്‍ ജോലി വാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

15 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചതായി വട്ടപ്പാറ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ ആദ്യം പരാതി ലഭിച്ചത്. തുടര്‍ന്ന് 5 വര്‍ഷമായി പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു.