പത്തനംതിട്ടയില്‍ പേവിഷബാധയ്ക്കെതിരെ മൂന്ന് കുത്തിവയ്പ്പുകള്‍ എടുത്ത പന്ത്രണ്ടുവയസുകാരി ഗുരുതരാവസ്ഥയില്‍; വായില്‍ നിന്ന് പത വന്ന കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സ്വന്തം ലേഖിക
പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നാലെ പേവിഷബാധയ്ക്കെതിരെ മൂന്ന് കുത്തിവയ്പ്പെടുത്ത പന്ത്രണ്ടുവയസുകാരി ഗുരുതരാവസ്ഥയില്‍.
പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി അഭിരാമിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 14ന് പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. രണ്ട് കാലില്‍ ആറിടത്തും മുഖത്ത് കണ്ണിനോട് ചേര്‍ന്നും നായയുടെ കടിയേറ്റു. പിന്നാലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യത്തെ വാക്സിനും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് വാക്സിനുകളും സ്വീകരിച്ചു.
നാലാമത്തെ കുത്തിവയ്പ്പ് ഈ മാസം പത്തിന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചിരുന്നു.
അഭിരാമിയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും എക്സ് റേ എടുത്തതില്‍ കുഴപ്പമില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് വീട്ടില്‍ വിട്ടു. എന്നാല്‍ ഇന്നലെ കുട്ടിയുടെ നില കൂടുതല്‍ വഷളാവുകയായിരുന്നു.
വായില്‍ നിന്ന് പത വരികയും ചെയ്തതോടെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.