പത്തനംതിട്ട പോക്സോ കേസ്: പെൺകുട്ടിയുടെ രഹസ്യമൊഴി അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുട്ടിയുടെ രഹസ്യമൊഴിയെടുത്തത്. ഇതുവരെയും 30 എഫ്ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡിഐജി അജിതാ ബീഗം അറിയിച്ചു.
പീഡിപ്പിച്ച കേസിൽ 44 പേർ ഉണ്ട്. ഇനി 15 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. വിദേശത്തുള്ള പ്രതികൾക്കായി നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം കുട്ടിയെ സിബ്ലിയു സി കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിക്കുള്ള കൗൺസിലിംഗ് പുരോഗമിക്കുകയാണ്.
പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പതിനൊന്ന് കേസുകളിൽ ഇരുപത്തിയാറ് പ്രതികളും ഇലവുംതിട്ടയിൽ പതിനാറു കേസുകളിൽ പതിനാലുപേരും പിടിയിലായി. ഡിഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തെയാണ് വിശദമായ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group