play-sharp-fill
പത്തനംതിട്ട പ്രമാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ക്ഷേത്രത്തിലെ പണം ; മാലിന്യചാക്കെന്ന് കരുതി വലിച്ചെറിഞ്ഞത് പണം അടങ്ങിയ ചാക്ക്; പൂജാരിക്ക് താക്കീത് നൽകി പൊലീസ്

പത്തനംതിട്ട പ്രമാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ക്ഷേത്രത്തിലെ പണം ; മാലിന്യചാക്കെന്ന് കരുതി വലിച്ചെറിഞ്ഞത് പണം അടങ്ങിയ ചാക്ക്; പൂജാരിക്ക് താക്കീത് നൽകി പൊലീസ്

പത്തനംതിട്ട: കോന്നി പ്രമാടത്ത് വഴിയരികിൽ വീണു കിടന്ന പണമടങ്ങിയ ചാക്ക് മാലിന്യത്തിന് പകരം ക്ഷേത്രത്തിലെ പൂജാരി വലിച്ചെറിഞ്ഞത് എന്ന് കണ്ടെത്തി. റോഡിലെ മാലിന്യ കൂമ്പാരത്തിനരികിൽ കണ്ട ചാക്കിൽ നാണയങ്ങളും നോട്ടും എല്ലാമായി 39423 രൂപയാണ് ഉണ്ടായിരുന്നത്.

ഇത് കോന്നി മഠത്തിൽ കാവ് ക്ഷേത്ര പൂജാരി സുജിത്ത് നാരായണന്റെതാണ് എന്ന് വൈകിട്ടോടെ ആണ് തിരിച്ചറിഞ്ഞത്. മാലിന്യ ചാക്കിന് ഒപ്പം ആണ് പണം അടങ്ങിയ കുട്ടിചാക്കും വെച്ചിരുന്നത് . വിജനമായ സ്ഥലത്തേക്ക് മാലിന്യ ചാക്ക് വലിച്ചെറിഞ്ഞപ്പോൾ തെറ്റി പണം അടങ്ങിയ ചാക്ക് ആണ് എറിഞ്ഞത്.

പ്രമാടം മുട്ടം എന്ന സ്ഥലത്ത് ആണ് പണം അടങ്ങിയ ചാക്ക് കിടക്കുന്നത് നാട്ടുകാർ കണ്ടത് . രാവിലെ ചാക്കിലെ പണം കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരം നൽകിയിരുന്നു. ഏതെങ്കിലും ക്ഷേത്രത്തിലെ മോഷണ മുതൽ കള്ളന്മാരുടെ കയ്യിൽ നിന്നും വഴിയിൽ വീണതാണോ എന്ന് സംശയിച്ചു . പിന്നീട് പൂജാരി വീട്ടിലെത്തി നോക്കിയപ്പോൾ ആണ് മാലിന്യം കെട്ടിയ ചാക്ക് ആണ് വണ്ടിയിൽ ഉള്ളതെന്ന് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം റോഡിൽ കിടന്ന വാർത്ത അറിഞ്ഞ് പൂജാരി പോലീസിനെ സമീപിച്ചു . പണം അടങ്ങിയ ചാക്ക് പൂജാരിയ്ക്ക് പോലീസ് വൈകിട്ട്തിരികെകൊടുത്തു . ഒപ്പം താക്കീതും നൽകി . മാലിന്യം വഴിയിൽ കളയാത്തത് കൊണ്ട് പിഴ ഒടുക്കേണ്ടി വന്നില്ല .