സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ശ്വാസതടസമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍, തൂങ്ങി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ശ്വാസതടസമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍, തൂങ്ങി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ശ്വാസതടസമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പറഞ്ഞെങ്കിലും തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. യുവതിക്ക് മുന്‍പ് മര്‍ദനമേറ്റതിന്‍റെ പാടുകളുടെ ചിത്രമടക്കം ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിനെയാണ് ഭര്‍ത്താവ് ജിജോയുടെ മാവേലിക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ ബിൻസിക്ക് ഒന്നരവയസുള്ള കുട്ടിയുണ്ട്. മൂന്നുമാസം മുന്‍പാണ് വാട്ടര്‍ അതോറിറ്റിയില്‍ നിയമനം ലഭിച്ചത്.

ചെറിയ കാര്യങ്ങള്‍ക്കു വരെ ബിന്‍സിയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴുത്തിനു കുത്തിപ്പിടിച്ച്‌ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും. ഭയങ്കരമായി ശ്വസം മുട്ടുമ്ബോള്‍ പെട്ടെന്നു താഴെയിടുകയും ചെയ്യും. എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ബിന്‍സി ചോദിക്കുമ്ബോള്‍ ‘ഇതൊരു രസമല്ലെ’ എന്നാണ് അയാള്‍ പറയുന്നതെന്നും ബിന്‍സി പറഞ്ഞതായി ബന്ധു പറഞ്ഞു.

ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നാണ് ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തൂങ്ങിമരണമെന്ന് കണ്ടെത്തി. ജനല്‍കമ്പിയില്‍ ഷാളില്‍ തൂങ്ങിയ ബിന്‍സിയെ അഴിച്ച്‌ താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാന്‍ ഷാള്‍ അമ്മ കഴുകിയിട്ടെന്നും ജിജോ പിന്നീട് സമ്മതിച്ചു. തൂങ്ങിമരണമാണെന്നും ആത്മഹത്യാ പ്രേരണയുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.