play-sharp-fill
പത്തനംതിട്ട നഗരമധ്യത്തില്‍ ഭാര്യയെ  വെട്ടിപരുക്കേല്‍പ്പിച്ചു;  ഭർത്താവ് പൊലീസ് പിടിയിൽ

പത്തനംതിട്ട നഗരമധ്യത്തില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ചു; ഭർത്താവ് പൊലീസ് പിടിയിൽ

പത്തനംതിട്ട: നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്പിളിക്കാണ് വെട്ടേറ്റത്. അമ്പിളിയെ വെട്ടിയ ഭര്‍ത്താവ് സത്യപാലനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുവരും കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അമ്പിളിയുടെ കഴുത്തിലാണ് വെട്ടേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അമ്പിളിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമ്പിളി അപകടനില തരണം ചെയ്‌തെന്നും സുഖം പ്രാപിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

സത്യപാലന്റെ മൊഴി പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയുമായി ഇന്ന് രാവിലെ സത്യപാലന്‍ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അമ്പിളി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ജോലിയ്‌ക്കെത്തിയപ്പോഴാണ് സത്യപാലന്‍ ഇവരെ ആക്രമിച്ചത്. അമ്പിളിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group