ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതി, പരാതിയില്ലെന്ന് കാമുകൻ

ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതി, പരാതിയില്ലെന്ന് കാമുകൻ

 

പത്തനംതിട്ട: ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിൻ്റെ പേരിൽ യുവതി കാമുകന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന ബൈക്കും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

 

രാജ്കുമാറും സുനിതയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയ ഇരുവരും മണ്ണെണ്ണയൊഴിച്ചാണ് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.

 

ഒരു മാസം മുൻപ് രാജ്‌കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. വീടിന് തീ വെച്ച കേസിലും രാജ്കുമാറിന് പരാതിയില്ല. പോലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സുനിതയും രാജ്‌കുമാറും തമ്മിലുള്ള അടുപ്പത്തെ തുടർന്ന് ഇരുവരുടെയും ജീവിതപങ്കാളികളുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഭാര്യ ഉപേക്ഷിച്ചിട്ടും രാജ്‌കുമാർ തന്നെ വിവാഹം കഴിക്കാത്തതിൻ്റെ വിരോധത്തിലാണ് സുനിത വീടിനും വാഹനത്തിനും തീയിട്ടതെന്ന് പൊലീസ് പറയുന്നു.